‘ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്’; സച്ചിൻദേവിനെ പരിഹസിച്ച് സതീശൻ
കണ്ണൂരിലെ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ നിയമസഭയിൽ ബഹളംവച്ച ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറെ റോഡിൽ തടഞ്ഞ് വിരട്ടിയ സംഭവമല്ല താൻ പറയുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ‘ഞാൻ ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് വച്ച കാര്യമാണ് പറഞ്ഞത്. ഇത്രയും ചൂടായി ബഹളം വയ്ക്കേണ്ട കാര്യമില്ല. ഞാൻ ബോംബ് നിർമാണത്തിന്റെ കാര്യമാണ് പറയുന്നത്. സർക്കാർ ഈ ക്രമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റേയും…