
സച്ചി അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്: മേജര്‍ രവി
മലയാളികള്‍ക്ക് ആര്‍മിയെയും പട്ടാളക്കാരെയും പരിചയപ്പെടുത്തിയ മലയാള സംവിധായകനാണ് മേജര്‍ രവി. സംവിധായകന്‍ എന്നതിലുപരി നല്ല ഒരു നടന്‍ കൂടിയാണ് മേജര്‍ രവി. അനാര്‍ക്കലിയിലെ നേവി ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ സംവിധായകനായ സച്ചിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് മേജര്‍ രവി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. സച്ചി മരിക്കുന്നതിന് രണ്ട് ദിവസം അദ്ദേഹത്തെ കണ്ടുവെന്നും മേജര്‍ രവി പറയുന്നു. സച്ചിയുമായുള്ള ആത്മബന്ധം അനാര്‍ക്കലി മുതല്‍ തുടങ്ങിയതാണ്. പടം കഴിഞ്ഞ് കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍…