‘എന്റെ വല്ല പുറത്തുമാണ് തട്ടിയതെങ്കിൽ ചെപ്പ അടിച്ച് തിരിച്ചുകളഞ്ഞേനെ’; ആറാട്ടണ്ണനെതിരെ സാബു മോൻ

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ നടൻ സാബു മോൻ ​രംഗത്ത്. സെലിബ്രിറ്റികൾ ഞങ്ങൾക്ക് തോന്ന്യാസം കാണിക്കാനുള്ളതാണെന്ന് വേറെ ചിലർ വിചാരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാബു മോൻ. ‘ഒരിക്കൽ ഞാനൊരു വീഡിയോ കണ്ടു. നന്ദു ചേട്ടൻ ചായ കുടിച്ചോണ്ടിരിക്കുകയാണ്. പുള്ളി പോയി കൈകൊടുത്തു. പോകാൻ നേരം ചേട്ടന്റെ തോളിൽ തട്ടിക്കൊണ്ടിരുന്നു. ഞാൻ നന്ദു ചേട്ടനോട് ചോദിച്ചു, ചേട്ടാ പുറത്തുതട്ടിയ അവന്റെ ചെവിക്കല്ല് അടിച്ചുതെറിപ്പിക്കേണ്ടേ എന്ന്. ഞാൻ വല്ലതും ചെയ്തിട്ടുവേണം സോഷ്യൽ…

Read More