ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു

കിറ്റക്സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. …………………………………….. കേന്ദ്രസർക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്; എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന്…

Read More