
ജാതിയമായി അധിക്ഷേപിച്ച കേസ്; അറസ്റ്റ് ചെയ്യരുത്, സാബു ജേക്കബിൻറെ ഹർജി നാളേക്ക് മാറ്റി
പി.വി.ശ്രീനിജനെതിരായ ജാതി അധിക്ഷേപ കേസിൽ 20-20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്ന സാബു ജേക്കബിൻറെ ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തേ പിൻമാറിയിരുന്നു. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻറെ മൊഴി പൊലീസ്…