
പിഷാരടി ‘ജൈവ ബുദ്ധിജീവി’യല്ല; പിന്തുണയുമായി ശബരീനാഥന്‍
യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ രമേശ് പിഷാരടി നടത്തിയ പ്രസംഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎസ് ശബരിനാഥന്‍. ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ലെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു. ശബരിനാഥന്‍ പറഞ്ഞത്: ”രമേശ് പിഷാരടി മന്ത്രി ആര്‍.ബിന്ദുവിന്റെ ഭാഷയില്‍ പറയുന്നത് പോലെ ഒരു ജൈവ ബുദ്ധിജീവിയല്ല, പക്ഷേ ലളിതമായ ഭാഷയില്‍ കുറിക്കുകൊള്ളുന്ന രാഷ്ട്രീയം പറയുവാനുള്ള പിഷാരടിയുടെ കഴിവ് ഇന്ന് മറ്റാര്‍ക്കുമില്ല ” ഇന്നലെ തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ പരിഹാസമാണ്…