
ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്; സ്‌പോട്ട് ബുക്കിങ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നൽകി വി.ഡി സതീശൻ
ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എൻ വാസവനും കത്ത് നൽകി. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. കത്തിൻറെ പൂർണരൂപം: ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന വേളയിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാൽ മതിയെന്നാണ് മുഖ്യന്ത്രിയുടെ…