
മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് തടവും പിഴയും
വനിതാ മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. പതിനയ്യായിരം രൂപ പിഴയും ചുമത്തി. കുറ്റം സംശയാതീതമായി തെളിഞ്ഞെന്ന് ചെന്നൈയിലെ പ്രത്യേക കോടതി വ്യക്തമാക്കി. 2018ലാണ് എസ് വി ശേഖർ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അപമാനിക്കണമെന്ന ഉദ്ദേശത്തോടെയും സമാധാനം നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു പരാമർശമെന്നാണ് കോടതി വിലയിരുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമം 504, 509 അനുസരിച്ചാണ് എസ് വി ശേഖറിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ജയിൽ ശിക്ഷ ഒഴിവാക്കാൻ പിഴ…