
എസ്. മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ; ഫയലിൽ ഒപ്പ് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പുവെച്ചു. രാജ്‍ഭവൻ ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന മണികുമാറിന്റെ നിയമന ഫയലിൽ ഒപ്പുവെക്കാതെ ഗവർണർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് സംസ്ഥാന സർക്കാർ എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ, ഇതിൽ പ്രതിപക്ഷ നേതാവ് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു….