ശൈഖ് ഹംദാന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

യു.​എ.​ഇ​യു​ടെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി നി​യ​മി​ത​നാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ. എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി​യാ​ണ്​ അ​ദ്ദേ​ഹം പു​തി​യ നി​യ​മ​ന​ത്തി​ൽ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത്. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ശ​ക്ത​മാ​യ സൗ​ഹൃ​ദ​ത്തി​ന്​ ശൈ​ഖ്​ ഹം​ദാ​ന്‍റെ പി​ന്തു​ണ​യെ വി​ല​മ​തി​ക്കു​ന്ന​താ​യും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിച്ച് എസ് ജയങ്കർ; ഇത്തവണയും മത്സരിക്കുന്നത് ഗുജറാത്തിൽ നിന്ന് തന്നെ

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് എസ്. ജയശങ്കർ പത്രിക സമർപ്പിച്ചത്. ഇത്തവണയും ഗുജറാത്തിൽ നിന്ന് തന്നെയാണ് ജയശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എം‌എൽ‌എമാരോടും നന്ദി അറിയിക്കുന്നുവെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു . ‘നാല് വർഷം മുൻപ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് എത്താൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി…

Read More