ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; മുന്നറിയിപ്പുമായി എസ് ജയശങ്കർ

ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദം മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിൻറെ അന്തരീക്ഷം നിലനിൽക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു. ഇന്നലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് അത്താഴവിരുന്നിനിടെ കൈകൊടുത്തെങ്കിലും പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ല. പാകിസ്ഥാനിൽ നടത്തിയ പ്രഭാത നടത്തത്തിൻറെ ചിത്രവും ജയശങ്കർ സാമൂഹ്യ മാധ്യമത്തിലൂടെ…

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന് ആണവായുധങ്ങള്‍ പോലെ അപകടകരമായേക്കാമെന്ന് എസ്. ജയശങ്കര്‍

എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണവായുധങ്ങള്‍ പോലെ ലോകത്തിന് അപകടകരമായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മൂന്നാമത് കൗടില്യ ഇക്കണോമിക്‌സ് കോണ്‍ക്ലേവില്‍ പങ്കെടുക്കവെ ഞായറാഴ്ചയാണ് അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് പ്രസ്താവന നടത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും ധനകാര്യമന്ത്രാലയവും ചേര്‍ന്നാണ് കോണ്‍ക്ലേവി സംഘടിപ്പിച്ചത്. ജനസംഖ്യ, കണക്റ്റിവിറ്റി, എഐ എന്നിവ ആഗോള ക്രമത്തെ മാറ്റുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടുത്ത നിര്‍ണയാക സംഭവമാകാന്‍ അധികം താമസമില്ലെന്നും അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദശകത്തില്‍ ആയുധമാക്കപ്പെട്ടേക്കാവുന്ന…

Read More

‘ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ ആശങ്ക, ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതി തേടിയത് ചുരുങ്ങിയ സമയത്തിനിടെ’; എസ്. ജയ്ശങ്കർ

ബംഗ്ലാദേശിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവർക്കും അക്രമ സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സംവരണവിരുദ്ധപ്രക്ഷോഭം വളർന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏകഅജൻഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ധാക്കയിൽ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും ജയ്ശങ്കർ വ്യക്തമാക്കി. 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിൽ…

Read More

കുവൈത്തിലെ തീപിടിത്തം; നടുക്കം രേഖപ്പെടുത്തി ഇന്ത്യ

കുവൈത്തിലെ തീപിടിത്തത്തിൽ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യൻ അംബാസിഡർ ക്യാമ്പുകളിലേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവർക്കും എംബസി പൂർണ്ണ സഹായം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുവൈത്തിൽ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്….

Read More

‘മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, വേണ്ടെന്ന് യുപിഎ സർക്കാർ തീരുമാനിച്ചു’; എസ് ജയ്ശങ്കർ

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് യുപിഎ സർക്കാർ തിരിച്ചടി നൽകിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം അത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഭീകരാക്രമണങ്ങൾക്ക് ഉടൻ മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങളെ എങ്ങനെ തടയാനാകുമെന്നും ജയ്ശങ്കർ ചോദിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം നേരിടുന്നതിൽ 2014 മുതൽ കേന്ദ്ര സർക്കാർ നയം മാറ്റം കൊണ്ടുവന്നു. ഭീകരർ നിയമം നോക്കാതെ ആക്രമിക്കുന്നു, അപ്പോൾ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകും എന്നും…

Read More

റഷ്യയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കും; കച്ചത്തീവ് വിഷയം ഡിഎംകെ പറയുന്നതിൽ പിഴവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുമെന്നും മലയാളികളെ കടത്തിയ ഏജന്‍റുമാര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ റഷ്യയിലെ അംബാസിഡർക്ക് നിർദേശം നൽകിയിട്ടുണ്ട്, യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കച്ചത്തീവ് വിവാദത്തില്‍ ഡിഎംകെയെ കുറ്റപ്പെടുത്തിയും മന്ത്രി സംസാരിച്ചു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറുമ്പോൾ ഡിഎംകെ രഹസ്യമായി പിന്തുണച്ചു., ഡിഎംകെ പറയുന്നതും രേഖകളിൽ ഉള്ളതും രണ്ടും രണ്ടാണ്, വിഷയം കോടതിയിലായതിനാല്‍ കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് പറയുന്നില്ല,…

Read More

‘ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നു’; വിമർശനവുമായി വിദേശകാര്യ മന്ത്രി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ. കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ജയ്ശങ്കറും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 1974ൽ മുൻവിദേശകാര്യ വകുപ്പ് മന്ത്രി സ്വരാൻ സിംഗിന്റെ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെയും ശ്രീലങ്കയുടെയും തെക്കുകിഴക്കൻ തീരത്തിനിടയിൽ സമുദ്രാതിർത്തി നിർണയിക്കുന്ന ഭാഗമായ പാക്ക് കടലിടുക്കുമായി ബന്ധപ്പെട്ട കരാർ ഇരുരാജ്യങ്ങൾക്കും നീതിയുക്തമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്….

Read More

ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നു; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും വിയറ്റ്നാമുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധവും സുരക്ഷയും എല്ലാ രാജ്യത്തിനും വളരെ പ്രധാനമാണ്….

Read More