
ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു ; ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തിന് പിന്തുണ നൽകും , റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ
ഗാസയിലെ സിവിലിയൻ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. പലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്‌ച മോസ്‌കോയിൽ നടന്ന യോഗത്തിൽ അബ്ബാസ് പലസ്‌തീനിയൻ ജനതയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒന്നായി റഷ്യയെ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള റഷ്യയുടെ പിന്തുണ പുടിൻ വീണ്ടും ആവർത്തിച്ചു. റഷ്യയെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ, ആയുധം കൈയിലെടുത്താണ് റഷ്യ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിക്കുന്നതും. എന്നാൽ മിഡിൽ ഈസ്റ്റിൽ എന്താണ്…