
സൈനിക സഹകരണം വർദ്ധിപ്പിക്കാൻ റഷ്യയും ഉത്തരകൊറിയയും; കിം ജോങ് ഉന്നുമായി ചർച്ച നടത്തി റഷ്യൻ പ്രതിരോധമന്ത്രി
റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗു ചര്‍ച്ച നടത്തി. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. സൈനിക സഹകരണം വർധിപ്പിക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായും ഇരുവരുടേയും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കിം ജോങ് ഉന്‍ റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍സന്ദര്‍ശിച്ചു. അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. റഷ്യയിലെ കിഴക്കന്‍ നഗരമായ ആര്‍ച്ചോമിലേക്ക്…