വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി.

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.. യാത്രക്കാർ സുരക്ഷിതരാണ്.. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് നിലത്തിറക്കിയത് യാത്ര മുടങ്ങിയതിൽ എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാരോട് ക്ഷമ ചോദിച്ചു.. യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ടാണ് മുൻകരുതൽ എന്ന നിലയ്ക്ക് വിമാനം നിലത്തിറക്കി എന്ന എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

Read More

നിയമം അനുവദിക്കുന്ന എവിടെയും വിമാനം പറത്തും: റഷ്യക്കെതിരെ യുഎസ് മുന്നറിയിപ്പ്

രാജ്യാന്തര നിയമം അനുവദിക്കുന്ന എല്ലായിടങ്ങളിലും  വിമാനങ്ങൾ പറക്കുമെന്ന് യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. റഷ്യ മുൻകരുതലോടെ പ്രവർത്തിക്കണമെന്നും ഓസ്റ്റിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവുമായി ഫോണിൽ സംസാരിച്ചശേഷമാണ് ഓസ്റ്റിൻ പ്രസ്താവന നടത്തിയത്. കരിങ്കടലിനു മുകളിൽ റഷ്യയുടെ സുഖോയ് വിമാനം യുഎസിന്റെ എംക്യു-9 റീപ്പർ ഡ്രോണിനെ ഇടിച്ച് കടലിൽ വീഴ്ത്തിയിരുന്നു. ഈ സംഭവത്തെ റഷ്യയുടെ വീണ്ടുവിചാരമില്ലാത്ത നടപടിയായി യുഎസ് വിശേഷിപ്പിക്കുന്നു. എന്നാൽ മേഖലയിൽ ശത്രുവിമാനങ്ങൾ അയയ്ക്കുകയാണ് യുഎസ് ചെയ്യുന്നതെന്നു റഷ്യ ആരോപിക്കുന്നു….

Read More

യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ ഭീഷണി: നാറ്റോ

യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ എന്നും നാറ്റോയ്ക്ക് ഒരു ഭീഷണിയാണെന്ന് സംഘടനയുടെ ചെയർമാൻ അഡ്മിറൽ റോബ് ബൗർ. ”യുദ്ധത്തിന്റെ ഫലം എന്തുതന്നെയായിക്കോട്ടെ, റഷ്യയ്ക്ക് ഇത്തരം അതിമോഹം ഉണ്ടായിരിക്കും. അതുകൊണ്ട് ആ ഭീഷണി ഒഴിവാകില്ല” – ബ്രസൽസിലെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടു ബൗർ പറഞ്ഞു. ”റഷ്യ അവർക്ക് എന്താണോ ഉള്ളത് അത് പുനഃസംഘടിപ്പിക്കും. ഈ യുദ്ധത്തിൽനിന്ന് അവർ പാഠം പഠിക്കും. സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. എത്ര വർഷം കൊണ്ട് റഷ്യ സ്വയം മെച്ചപ്പെടുത്തിയെടുക്കുമെന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു”– അഡ്മിറൽ കൂട്ടിച്ചേർത്തു. നാറ്റോ…

Read More

യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിന്റെ പ്രസ്താവന. എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും…

Read More

റഷ്യ-യുക്രൈന്‍ ആക്രമണം: അപലപിച്ച്‌ ലോകരാജ്യങ്ങള്‍

യുക്രൈന്‍ തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആ്രകമണത്തില്‍ അപലപിച്ച്‌ ലോകരാജ്യങ്ങള്‍. അടിയന്തരമായി ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് അമേരിക്കയടക്കം ആക്രമണത്തെ തള്ളിപ്പറഞ്ഞത്. റഷ്യയോട് ചേര്‍ത്ത നാല് മേഖലകളുള്‍ തിരിച്ചുനല്‍കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ഇന്നലെ യു.എന്നില്‍ ചര്‍ച്ച നടന്നു. റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച. അതിനിടെ, കൂട്ടിച്ചേര്‍ത്ത നാല് മേഖലകള്‍ തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് യു.എന്നില്‍ചര്‍ച്ച ചെയ്ത പ്രമേയത്തില്‍ രഹസ്യ വോട്ട് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇതിനെ ഇന്ത്യ അടക്കം എതിര്‍ത്തതോടെ യു.എന്‍ ആവശ്യം നിഷേധിച്ചു. റഫറണ്ടത്തിന്റെ…

Read More

റഷ്യ-യുക്രൈൻ യുദ്ധം, പൗരന്‍മാര്‍ പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി

യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. യുക്രൈന്‍ സര്‍ക്കാരും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്‍മാര്‍ താമസ സ്ഥലമടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണം. യുക്രൈനിലേക്കും യുക്രൈനിനികത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിനിടെ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു….

Read More

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്കി പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി…

Read More