
‘സമാധാന ശ്രമങ്ങൾക്കേറ്റ പ്രഹരം’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി
പ്രധാനമന്ത്രി നരന്ദ്രേ മോദിയുടെ റഷ്യ സന്ദര്‍ശനത്തിനെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. കിയവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയ അതേ ദിവസം തന്നെ മോദി മോസ്കോ സന്ദര്‍ശിക്കുകയും പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ചെയ്തതിനെതിരെയാണ് സെലന്‍സ്കി രംഗത്തെത്തിയത്. സമാധാനശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണെന്നും വലിയ നിരാശ തോന്നുന്നുവെന്നും സെലന്‍സ്കി പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്നത് വലിയ നിരാശയും സമാധാന…