ഒമാൻ ദേശീയ ദിനം ആഘോഷിച്ച് റഷ്യയിലെ ഒമാൻ എംബസി

സു​ൽ​ത്താ​നേ​റ്റി​ന്റെ 54-മ​ത് ദേ​ശീ​യ​ദി​നം റ​ഷ്യ​യി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. റ​ഷ്യ​യു​ടെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ബ​ലാ​റ​സി​ലെ ഒ​മാ​ന്‍റെ നോ​ൺ റ​സി​ഡ​ന്‍റ് അം​ബാ​സ​ഡ​റു​മാ​യ അ​മൗ​ദ് സ​ലിം അ​ൽ തു​വൈ​ഹി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. റ​ഷ്യ​യു​ടെ അം​ഗീ​കാ​ര​മു​ള്ള ന​യ​ത​ന്ത്ര സേ​നാം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ബി​സി​ന​സു​കാ​ർ, റ​ഷ്യ​യി​ലെ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ളും അ​ട​യാ​ള​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​മാ​ന്‍റെ ച​രി​ത്ര​വും വി​ശ​ദീ​ക​രി​ച്ചു.

Read More

യുക്രെയ്‌നിനെതിരെ പോരാടാൻ ഉത്തര കൊറിയ റഷ്യയിലേക്കു സൈന്യത്തെ അയച്ചു; തെളിവു ലഭിച്ചെന്ന് യുഎസ്

യുക്രെയ്‌നിനെതിരെ പോരാടാൻ ഉത്തര കൊറിയ റഷ്യയിലേക്കു സൈന്യത്തെ അയച്ചതിനു തെളിവു ലഭിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. റഷ്യയ്‌ക്കൊപ്പം ചേർന്ന് യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനാണ് ഉത്തര കൊറിയ ഒരുങ്ങുന്നതെങ്കിൽ അത് വളരെ ഗൗരവതരമാണെന്ന് ഓസ്റ്റിൻ വ്യ്ക്തമാക്കി. 12000 ഓളം സൈനികരുള്ള രണ്ട് ഉത്തര കൊറിയൻ സേനാ യൂണിറ്റുകൾ റഷ്യയ്‌ക്കൊപ്പം ചേർന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞതിന് അനുബന്ധമായി, എന്താണ് അവിടെ സംഭവിക്കുകയെന്ന് തങ്ങൾ നിരീക്ഷിക്കുകയാണെന്നും ഓസ്റ്റിൻ പറഞ്ഞു. ‘ഉത്തര കൊറിയയും…

Read More

ബ്രിക്സ് ഉച്ചകോടിക്കായി മോദി റഷ്യയിലേയ്ക്ക്, പുടിനുമായി കൂടിക്കാഴ്ച

16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്താനും മറ്റ് ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും സാധ്യതയുണ്ട്. Leaving for Kazan, Russia, to take part in the BRICS Summit. India attaches immense importance to BRICS, and I look forward…

Read More

ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ; താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യയും ചൈനയും

ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. ദൗത്യത്തിൽ റഷ്യയ്‌ക്കൊപ്പം ചേരാൻ ചൈനയും ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം. അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു ലക്ഷ്യം. ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്‌സി ലിഖാചേവാണ് പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്. ‘പരമാവധി അര മെഗാവാട്ട് വരെ ഊർജശേഷിയുള്ള ചാന്ദ്ര ആണവ വൈദ്യുതനിലയം നിർമിക്കാനാണു നീക്കം. ഞങ്ങളുടെ ചൈനീസ്, ഇന്ത്യൻ പങ്കാളികൾ ഇതിൽ വളരെ താൽപര്യം അറിയിച്ചിട്ടുണ്ട്. നിരവധി ബഹിരാകാശ…

Read More

റഷ്യൻ ചാരനോ? ഗോ പ്രോയുമായി വന്ന ഹ്വാൾഡിമിർ; അകാലമരണത്തിൽ ആശങ്ക!

റഷ്യൻ ചാരനെന്ന് അറിയപ്പെട്ടിരുന്ന ഹ്വാൾഡിമിർ എന്ന ബെലൂഗ തിമിംഗലത്തെ കഴിഞ്ഞ ദിവസമാണ് നോർവേജിയൻ പട്ടണമായ റിസവികയുടെ സമീപത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ചാരൻ തിമിംഗലമോ എന്നായിരിക്കുമല്ലെ ചിന്തിക്കുന്നത്? അങ്ങനെ കരുതാൻ കാരണമുണ്ട്. 2019 ഏപ്രിലിൽ റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിൽ നിന്നും 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിൽ ഹ്വാൾഡിമിറിനെ കണ്ടെത്തുമ്പോൾ അവന്റെ ദേഹത്ത് ഒരു ഗോ പ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നുണ്ടെന്നുള്ള ആരോപണം ഉയർന്ന സമയമായിരുന്നു ഹ്വാൾഡിമിറിന്റെ രം​ഗപ്രവേശനം. മാത്രമല്ല…

Read More

മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ യൂറോപ്പിൽ ഒതുങ്ങില്ല ; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി റഷ്യ

മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ലെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന്‍റെ കുർസ്ക് അധിനിവേശവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിലേക്ക് യുക്രൈൻ കടന്നു കയറുന്നതിനെ കുറിച്ചാണ് റഷ്യയുടെ പ്രതികരണം. ആഗസ്റ്റ് 6 നാണ് റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിലേക്ക് യുക്രൈൻ കടന്നു കയറിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യയിൽ നടന്ന ഏറ്റവും വലിയ വിദേശ ആക്രമണണമാണിത്. തക്കതായ പ്രതികരണം…

Read More

‘റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ പരിപൂർണ പിന്തുണ’; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി

റഷ്യ -യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം പോളണ്ടിൽ നിന്ന് ട്രെയിനിൽ മോദി യുക്രെയിനിലേക്ക് പോകും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും…

Read More

യുക്രെയ്‌ന്റെ കടന്നുകയറ്റം പുട്ടിന് പ്രതിസന്ധി സൃഷ്ടിച്ചെന്ന് ജോ ബൈഡൻ; ലക്ഷ്യമെന്തെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ്

റഷ്യയിലേക്കുള്ള യുക്രെയ്‌ന്റെ സൈനിക കടന്നുകയറ്റം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന് യഥാർഥ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌ന്റെ നീക്കങ്ങൾ സംബന്ധിച്ച് യുഎസ് അധികൃതർ അവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു മുതൽ എട്ടു ദിവസമായി യുക്രെയ്‌ന്റെ നടപടിയെക്കുറിച്ച് നാലോ അഞ്ചോ മണിക്കൂർ ഇടവിട്ട് തനിക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഓഗസ്റ്റ് 6 ന് പുലർച്ചെയാണ് ആയിരത്തോളം യുക്രെയ്ൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യൻ അതിർത്തി കടന്ന് കുർസ്‌ക്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിക്കും; റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23-ന് യുക്രെയ്ൻ സന്ദർശിക്കും. റഷ്യയുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. പ്രസിഡൻ്റ് വ്‌ളാഡമിർ സെലൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. നേരത്തെ മോദി റഷ്യ സന്ദർശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുക്രെയ്ൻ സന്ദർശനം. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും…

Read More