
നിലവിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തുന്നില്ല; ആർബിഐ ഗവർണർ
രാജ്യത്ത് നിലവിലുള്ള പ്രത്യേക സാമ്പത്തിക സാഹചര്യം പരിഗണിച്ച് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് നിലവിലുളള 6.50 ശതമാനത്തില്‍ നിന്നും ഉയര്‍ത്തില്ലെന്നും രാജ്യത്തെ പണലഭ്യത നിയന്ത്രിക്കുന്നതിനുളള മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി 6.75 ശതമാനത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നില്ലെങ്കിലും സാഹചര്യമനുസരിച്ച് തക്കതായ നടപടികള്‍ എടുക്കാനുള്ള തയാറെടുപ്പോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്ക്…