
അബുദാബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 18-ന്
അബുദാബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് 2024 ഫെബ്രുവരി 18-ന് നടക്കും.അബുദാബി സ്പോർട്സ് കൗൺസിലാണ് ഈ റണ്ണിങ്, സൈക്ലിങ് മത്സരം സംഘടിപ്പിക്കുന്നത്. അബുദാബി കോർണിഷിൽ വെച്ചാണ് അബുദാബി റൺ ആൻഡ് റൈഡിന്റെ ആദ്യ പതിപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ഫിറ്റ്നസ് വില്ലേജ് ഫെബ്രുവരി 15 മുതൽ 18 വരെ നടക്കും. ഇവിടെ വെച്ച് കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് പങ്കെടുക്കാവുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. യോഗ, ഹൈ ഇന്റെൻസിറ്റി ഇന്റർവെൽ ട്രെയിനിങ്, സ്പൈൻ എക്സർസൈസ് തുടങ്ങി എല്ലാ പ്രായവിഭാഗക്കാർക്കും…