
‘ചേച്ചി സ്വത്തുക്കൾ ഭാഗം വെച്ചില്ലേ എന്നായിരുന്നു ചോദ്യം, അറിയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്’; മല്ലിക സുകുമാരൻ
മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ നടി മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മക്കൾക്കും മരുമക്കൾക്കുമൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. അവരുടെ കുടുംബ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതേക്കുറിച്ച് നടി പറയാറുള്ളത്. മക്കൾ രണ്ട് പേരും തനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അപ്പോൾ എത്തും. ഒപ്പം താമസിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് ചില തെറ്റായ വാർത്തകൾ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാഗം വെച്ചില്ലേ എന്ന്…