ജപ്പാൻ തിരഞ്ഞെടുപ്പ്; ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണകക്ഷി, 214 സീറ്റുകൾ നേടാനേ പാർട്ടിക്കു സാധിച്ചുള്ളൂ

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കണ്ടെത്താനാകാതെ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി). 465 പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 233 സീറ്റ് വേണം. പ്രധാന സഖ്യകക്ഷിയുമായി ചേർന്ന് 214 സീറ്റുകൾ നേടാനേ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കു സാധിച്ചുള്ളൂ. ഭൂരിപക്ഷം നഷ്ടമായാലും സർക്കാർ മാറില്ല. ഒരു സഖ്യകക്ഷിയെക്കൂടി സഖ്യത്തിൽ ചേർത്തു ഭരണം തുടരാനാണു സാധ്യത. രണ്ടാം ലോകയുദ്ധത്തിനുശേഷം 2009ൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും എൽഡിപിയാണു വിജയിച്ചിട്ടുള്ളത്. അഴിമതി ആരോപണത്തിന്റെ പേരിൽ ഫുമിയോ കിഷിദ രാജിവച്ചതിനെ തുടർന്നാണു…

Read More

അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണത്തുടർച്ചയുമായി മുന്നണികള്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണകക്ഷികള്‍ അധികാരത്തില്‍ തുടരും. അരുണാചലില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലേക്കെത്തും. പ്രേം സിങ് തമങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇത് രണ്ടാമൂഴമാണ്. സിക്കിമില്‍ പ്രതിപക്ഷം ഒറ്റസീറ്റില്‍ സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്. അരുണാചല്‍പ്രദേശില്‍ 60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേടത് 31…

Read More