
മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ
മക്കളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് അമേരിക്കയിലെ മുൻ വ്ളോഗർക്ക് 60 വർഷം തടവുശിക്ഷ. ‘പാരന്റിങ്’ വിഷയത്തിൽ ഉപദേശങ്ങൾ നൽകിയിരുന്ന വ്ളോഗർ റൂബി ഫ്രാങ്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ മുൻ ബിസിനസ് പങ്കാളിയായ ജോഡി ഹിൽഡർബ്രാൻഡിതിനും ഇതേ കേസിൽ 60 കൊല്ലം തടവ് വിധിച്ചിട്ടുണ്ട്. ആറുകുട്ടികളുടെ അമ്മയായ റൂബി ഫ്രാങ്ക് നേരത്തെ യൂട്യൂബ് വ്ളോഗറായിരുന്നു. പാരന്റിങ് വിഷയമാണ് ഇവർ തന്റെ ചാനലിൽ കൈകാര്യംചെയ്തിരുന്നത്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ തന്റെ രണ്ടുമക്കളെ…