
ആർടിഎ സ്മാർട്ട് ; ഡിജിറ്റൽ ചാനൽസ് ഹിറ്റ് , നേട്ടം കൊയ്ത് ദുബൈ ആർടിഎ
അതിവേഗം വളരുന്ന ദുബൈ ആർ ടി എയുടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ കൊയ്തത് വൻ നേട്ടങ്ങൾ. 2022ൽ മാത്രം വിവിധ ഡിജിറ്റൽ ചാനലുകൾ വഴി 350 കോടി ദിർഹത്തിനറെ വരുമാനമാണ് ആർടിഎ ഉണ്ടാക്കിയതെന്ന് അധികൃതർ പറയുന്നു. 81.4 കോടി പേരാണ് ഡിജിറ്റൽ ചാനൽ സേവനം ഉപയോഗപ്പെടുത്തിത്. ആകെ ഇടപാടുകളിൽ മുൻ വർഷത്തെക്കാൾ 20 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡിജിറ്റൽ സേവനങ്ങളുടെ ഉപഭോക്താക്കളിൽ 30 ശതമാനം വളർച്ചയും ഉണ്ടായതായി കണക്കുകൾ പറയുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ…