അൽ ഖുസൈസിൽ പുതിയ ബസ് സ്റ്റേഷൻ തുറന്നു

അൽ ഖുസൈസ് മേഖലയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ബസ് സ്റ്റേഷൻ തുറന്ന് കൊടുത്തു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്താണ് ഈ പുതിയ ബസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ‘സ്റ്റേഡിയം ബസ് സ്റ്റേഷൻ’ എന്നാണ് ഇതിന് RTA ഔദ്യോഗികമായി നൽകിയിരിക്കുന്ന പേര്. ഈ മേഖലയിലെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കണക്കിലെടുത്താണ് RTA ഈ പുതിയ ബസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. 19, F22, F23A, F23, F23, F24, W20 എന്നീ റൂട്ടുകളിൽ സർവീസ്…

Read More

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ മേഖലയിലേക്ക് വ്യാപിപ്പിച്ചു

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേ പ്രദേശത്തേക്ക് വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഏതാണ്ട് ഒരു മാസത്തോളം നീണ്ട് നിന്ന പരീക്ഷണ ഓട്ടത്തിന് ശേഷമാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി. ദുബായിലെ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളും, വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ബിസിനസ് ബേയിൽ ഇത്തരം ഒരു സേവനത്തിന്റെ വർധിച്ച് വരുന്ന ആവശ്യകത…

Read More

സിഗ്‌നൽ നന്നാക്കിയ ഡെലിവറി ബോയിക്ക് ആദരം, വിഡിയോ പങ്കുവെച്ച് ആർടിഎ

റോഡിലെ സിഗ്‌നൽ ലൈറ്റിൻറെ തകരാർ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ഡെലിവറി ജീവനക്കാരന് ദുബൈ ആർ.ടി.എയുടെ ആദരം. തലബാത്ത് ഫുഡ് ഡെലിവറി ജീവനക്കാരനായ സീഷാൻ അഹ്‌മദിനെയാണ് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ആദരിച്ചത്. അൽവാസൽ സ്ട്രീറ്റിൽ ഇദ്ദേഹം സിഗ്‌നൽ നേരെയാക്കാൻ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങളും ആർ.ടി.എ പങ്കുവെച്ചു. ‘അൽ വസൽ സ്ട്രീറ്റിലൂടെ ബൈക്കിൽ യാത്ര ചെയ്യവെയാണ് പൊട്ടിയ സിഗ്‌നൽ ലൈറ്റ് ശ്രദ്ധയിൽപെട്ടത്. ഒരു പാനൽ അടർന്നുതൂങ്ങിയ നിലയിലായിരുന്നു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയാകുമെന്നാണ് കണ്ടാണ് ബൈക്ക് നിർത്തി അടർന്നുതൂങ്ങിയ ലൈറ്റിൻറെ ഭാഗം…

Read More

ഡ്രൈവിങ്ങിൽ ജാഗ്രത വേണം: റമദാൻ കാമ്പയിനുമായി ദുബായ് ആർടി.എ

റമദാനിൽ വാഹനാപകടങ്ങൾ കുറക്കുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ നിർദേശിച്ച് പ്രത്യേക കാമ്പയിനുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വ്രതമെടുക്കുന്നത് കാരണം ഭക്ഷണക്രമത്തിലും ഉറക്കത്തിലും മാറ്റമുണ്ടാകുന്നതിനാൽ മയക്കമോ തളർച്ചയോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കരുതെന്ന് ഡ്രൈവർമാരോട് അധികൃതർ നിർദേശിച്ചു. റമദാനിൽ മുഴുവൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എ കാമ്പയിൻ തുടങ്ങിയത്. റോഡിൽ നിയമങ്ങൾ പാലിച്ച് റമദാൻ മുന്നോട്ടുവെക്കുന്ന സൽസ്വഭാവത്തിൽ മാതൃക കാണിക്കാനും റോഡിൽ മറ്റുള്ളവരുടെ അവകാശങ്ങൾ അനുവദിക്കുന്നതിലും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. അഞ്ച് സെക്കൻഡ് റോഡിൽ മയങ്ങുന്നത് കണ്ണടച്ച്…

Read More

അ​ൽ വ​സ്​​ൽ റോ​ഡി​ൽ പു​തി​യ ട്രാ​ഫി​ക്​ ജ​ങ്​​ഷ​ൻ തു​റ​ന്നു

അ​ൽ വ​സ്​​ൽ ​റോ​ഡ്, ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റ്​ ഭാ​ഗ​ത്ത്​ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). പ്ര​ദേ​ശ​ത്ത്​ പു​തി​യ ട്രാ​ഫി​ക്​ ജ​ങ്​​ഷ​ൻ തു​റ​ന്നാ​ണ്​ അ​ധി​കൃ​ത​ർ യാ​ത്ര​സ​മ​യം കു​റ​ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ൽ മ​ജാ​സി​മി, അ​ൽ വ​സ്​​ൽ റോ​ഡി​ലാ​ണ്​ പു​തി​യ ജ​ങ്​​ഷ​ൻ. ഉ​മ്മു​സു​ഖൈം സ്​​ട്രീ​റ്റി​നും അ​ൽ ഥ​നി​യ സ്​​ട്രീ​റ്റി​നു​മി​ട​യി​ലാ​ണി​ത്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. ട്രാ​ഫി​ക്​ സി​ഗ്​​ന​ൽ നി​ർ​മി​ച്ച​തി​ന്​ പു​റ​മെ കൂ​ടു​ത​ൽ പാ​ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര​സ​മ​യം മൂ​ന്നു മി​നി​റ്റി​ൽ​നി​ന്ന്​ 30സെ​ക്ക​ൻ​ഡാ​യി കു​റ​യും. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ൽ മ​ജാ​സി​മി സ്ട്രീ​റ്റി​ൽ​നി​ന്ന്…

Read More

മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ

മലിനീകരണം കുറക്കാൻ​ നിർണയിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ മിക്ക വാഹന ഉടമകളും മാതൃകാപരമായ രീതിയാണ് ​പിന്തുടരുന്നതെന്ന്​ ദുബൈ റോഡ്​ഗതാഗത അതോറിറ്റി. ഒരാഴ്ച നീണ്ട പരിശോധനയിൽ 98ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി. ആർ.ടി.എയിലെ ലൈസൻസിങ്​ ആക്ടിവിറ്റീസ്​ മോണിറ്റററിങ്​ വകുപ്പിന്‍റെ ഫീൽഡ് ​ടീമംഗങ്ങളാണ്​ പരിശോധനയും ബോധവൽകരണവും നടത്തിയത്​. ദുബൈ പൊലീസ്​ ട്രാഫിക്​ വിഭാഗവുമായും എമിറേറ്റ്സ് ​ട്രാൻസ്​പോർട്ടുമായും സഹകരിച്ചാണ് ആർ.ടി.എ പരിശോധന നടത്തിയത്​. ഹെവി വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെ കുറിച്ച്​ ബോധവൽകരിക്കുകയെന്നതാണ്​ കാമ്പയിനിലൂടെ ലക്ഷ്യംവെച്ചത്​. ദുബൈയിലെ വിവിധ റോഡുകളിലും സ്ട്രീറ്റുകളിലുമാണ്​പരിശോധനകൾ…

Read More

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ ആർ.ടി.എ 27.8 കോടിയുടെ കരാർ നൽകി

ദുബൈയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി 27.8 കോടിയുടെ കരാർ നൽകി. നഗരത്തിലെ 40 ഡിസ്ട്രിക്ടുകളിലെ പാതകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. 2023-26 വർഷത്തെ തെരുവുവിളക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കരാർ നൽകിയത്. എമിറേറ്റിലെ ജനസംഖ്യ വർധനയുടെയും നഗരവത്കരണത്തിൻറെയും തോതനുസരിച്ച് ആർ.ടി.എ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിൻറെ ഭാഗമായാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ…

Read More

വാഹനത്തിന് ഇഷ്ട നമ്പർ നേടാൻ ഉടമ മുടക്കിയത് 10 കോടിയിലേറെ

ഇഷ്ടപ്പെട്ട നമ്പർ വാഹനത്തിന് നേടാൻ ഉടമ മുടക്കിയത് 10.2 കോടി രൂപ. ദുബൈയിൽ 2023ലെ ​അ​വ​സാ​ന ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ലാണ് ഈ തുകക്ക് ആഗ്രഹിച്ച നമ്പർ ഒരാൾ സ്വന്തമാക്കിയത്. ഏ​റ്റ​വും വ​ലി​യ തു​ക ല​ഭി​ച്ച​ത്​ എ.​എ 30 എ​ന്ന ന​മ്പ​റി​നാ​ണ്. 45.40 ല​ക്ഷം ദി​ർ​ഹ​മി​നാ​ണി​ത് (10.2 കോടി)​ ലേ​ല​ത്തി​ൽ പോ​യ​ത്. ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ൽ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ആകെ നേ​ടി​യ​ത്​ 5.1 കോ​ടി ദി​ർ​ഹമാണ് (113 കോടി രൂപ). ശ​നി​യാ​ഴ്ച ദു​ബൈയിലെ സ്വകാര്യ…

Read More

ഹത്ത എക്‌സ്പ്രസ് ബസ് സർവിസുമായി ആർ.ടി.എ

ശൈത്യകാല ആഘോഷങ്ങൾക്കും ക്യാമ്പിങ്ങിനുമായി ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന ഹത്തയിലേക്ക് പ്രത്യേക ബസ് സർവിസുമായി ആർ.ടി.എ. രണ്ടു മണിക്കൂർ ഇടവേളകളിൽ ദുബൈ മാൾ പരിസരത്തുനിന്ന് ഹത്ത ബസ് സ്‌റ്റേഷനിലേക്കാണ് എക്‌സ്പ്രസ് ബസുകൾ സർവിസ് നടത്തുക. എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയാണ് സർവിസ്. 25 ദിർഹമാണ് നിരക്ക്. ഹത്ത ഫെസ്റ്റിവൽ അടക്കം വിവിധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്തേക്ക് നിരവധി സന്ദർശകർ എത്തിച്ചേരുന്നുണ്ട്. ഡിസംബർ 15ന് ആരംഭിച്ച ഫെസ്റ്റിവലിലേക്ക് ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചേർന്നത്….

Read More

നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനം

ദുബായ് – ഷാർജ എന്നിവയെ ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി 2023 നവംബർ 20 മുതൽ കുറയ്ക്കാൻ തീരുമാനിച്ചതായി റോഡ് ആൻഡ് ട്രാസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 20 മുതൽ അൽ ഇത്തിഹാദ് റോഡിൽ ഷാർജ – ദുബായ് ബോർഡർ മുതൽ അൽ ഗർഹൗദ് പാലം വരെയുള്ള മേഖലയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറയ്ക്കുന്നതാണ്. നിലവിൽ ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100…

Read More