ആർഎസ്എസ്. ജനറൽ സെക്രട്ടറിയെ കാണാൻ എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നോ?, മുഖ്യമന്ത്രി മറുപടി പറയണം; വിഡി സതീശൻ
എഡിജിപി എം.ആർ. അജിത് കുമാർ മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി ചർച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശ്ശൂർപൂരം അജിത് കുമാറിനെ വെച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് സതീശൻ ആരോപിച്ചു. ‘2023 മെയ് 20 മുതൽ 22 വരെ തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളിൽവെച്ച് ആർഎസ്എസിന്റെ ക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പിൽ ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പങ്കെടുത്തിരുന്നു. അയാളെ കാണാൻ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചിരുന്നോ’, മുഖ്യമന്ത്രി മറുപടി പറയണമെന്ന്…