
കെ.എസ്.ഇ.ബിക്ക് സർക്കാർ 767.71 കോടി രൂപ നൽകി; ഉപഭോഗം കൂടുന്നത് ബോർഡിന് പ്രതിസന്ധി
വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നൽകി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി. സർക്കാർ പണം നൽകിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നായിരുന്നു തിരുമാനം. 2022-23ലെ കെ.എസ്.ഇ.ബി.യുടെ നഷ്ടം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതുവഴി 1023.61കോടിയാണ് സർക്കാർ നൽകേണ്ടത്. അതിന്റെ 75 ശതമാനമാണ് 767.71കോടി. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ കേരളത്തിന് 4,866 കോടിരൂപ വായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത് ഈ വായ്പയ്ക്കു വേണ്ടിയായിരുന്നു. ആ വായ്പ എടുത്ത് അതിൽ…