‘വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ’; കടുത്ത നടപടികളുമായി ബംഗളൂരു

വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. ജലക്ഷാമം രൂക്ഷമായതോടെയാണ് ഈ നടപടി.  കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന  താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനാണ് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.  ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കരുതലോടെ ഉപയോഗിക്കാൻ ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികൾ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ…

Read More