ഗൃഹനാഥകൾക്ക് മാസം 3000: 133 വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ ലഭ്യമാക്കുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായി അണ്ണാഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. നിലവിൽ നൽകുന്ന 1,000 രൂപ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മൂന്നിരട്ടിയായി വർധിപ്പിക്കുമെന്ന് പാർട്ടി ഉറപ്പുനൽകുന്നു.ആകെ 133 വാഗ്ദാനങ്ങളാണു പത്രികയിലുള്ളത്. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണ് പത്രിക പുറത്തിറക്കിയത്. ഗവർണർമാരെ നിയമിക്കുന്നതിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. വിവിധ വിഷയങ്ങളിൽ ഗവർണറും സംസ്ഥാനവും തമ്മിലുള്ള പോരു തുടരുന്നതിനിടെയാണ്…

Read More