
കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് ഏഴു കോടി രൂപയുടെ 2000ന്റെ നോട്ടുകൾ പിടിച്ചെടുത്തു
കാസർകോട് അമ്പലത്തറ ഗുരുപുരത്ത് ഒരു വീട്ടിൽനിന്ന് 7 കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെ നോട്ടുകളാണു പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി പി.ബി.ജോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് നടത്തിയ റെയ്‌ഡിലാണ് തുക പിടികൂടിയത്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പിൻവലിച്ച നോട്ടുകളാണു കണ്ടെത്തിയത്. പ്രവാസിയായ കെ.പി.ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം പാണത്തൂരിലെ അബ്ദുൽ റസാക്കിന് ഒരു വര്‍ഷം മുൻപ് ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു. കല്യോട്ട് സ്വദേശിയാണെന്നും ഹോട്ടൽ ബിസിനസ്…