ആർ ആർ ആറിന്റെ ഛായാഗ്രാഹകൻ കെ കെ സെന്തിൽ കുമാറിന്റെ ഭാര്യ അന്തരിച്ചു

എസ് എസ് രാജമൗലി ചിത്രമായ ആർ ആർ ആറിന്റെ ഛായാഗ്രാഹകൻ കെ കെ സെന്തിൽ കുമാറിന്റെ ഭാര്യ റൂഹീനാസ്( റൂഹി) അന്തരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റൂഹി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെന്തിലിന്റെ സോഷ്യൽ മീഡിയ ടീമാണ് മരണ വാർത്ത പുറത്തുവിട്ടത്. 2009 ൽ ആയിരുന്നു കെ കെ സെന്തിൽ കുമാറിന്റെയും റൂഹിയുടെയും വിവാഹം നടന്നത്. ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു റൂഹി….

Read More

സിനിമയുണ്ടാക്കുന്നത് പുരസ്കാരത്തിനല്ല, പണത്തിനുവേണ്ടി; രാജമൗലി

താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികൾക്ക് വേണ്ടിയല്ലെന്നും പറയുകയാണ് രാജമൗലി. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങളെന്നും രാജമൗലി പറഞ്ഞു. ആർ.ആർ.ആറിന് പകരം ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോ​​ഗിക ഓസ്കാർ നാമനിർദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആർ.ആർ.ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ…

Read More

കീരവാണിക്കു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

ഭാരതത്തിന്റെ യശസ്സ് വാനോള മുയർത്തിക്കൊണ്ടുപുരസ്‌കാരങ്ങളുടെ പുരസ്‌കാരമെന്നു വിശേഷിപ്പിക്കാവുന്ന ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ കീരവാണിക്കു ലഭിച്ചിരിക്കുന്നു. രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’ എന്ന ചിത്രത്തിലെ ‘നാട്ടു, നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായാണ് ഏഷ്യയിൽ നിന്ന് ഒരു ഗാനത്തിന് ഈ അപൂർവ ബഹുമതി ലഭിക്കുന്നത്. ലോസ് ഏഞ്ചെൽസിലെ ബെവേർലി ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു പ്രഖ്യാപനം. കീരവാണിയും , രാജമൗലിയും ,രാംചരണും, ജൂനിയർ എൻ ടി ആറും കുടുംബസമേതം ചടങ്ങിൽ…

Read More