
ഇന്ത്യൻ അംബാസഡർ ഒമാൻ റോയൽ ഓഫീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത താൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് സഹകരണം വർധിപ്പിക്കുന്നതിൽ ഒമാന് അംബാസഡർ നന്ദി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ അവലോകനം ചെയ്തു. ഒമാനിലെ ജപ്പാൻ അംബാസഡർ ജോത യമമോട്ടോയെയും റോയൽ ഓഫീസ് മന്ത്രി സ്വീകരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ ഒമാന്റെ നിലപാടുകളോട് അംബാസഡർ അഭിനന്ദനം അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകൾ…