
സൗദി റോയൽ നേവിക്ക് പുതിയ മൂന്ന് യുദ്ധക്കപ്പലുകൾ
സൗദി അറേബ്യയുടെ റോയൽ നേവിക്ക് പുതിയ മൂന്ന് യുദ്ധക്കപ്പലുകൾ കൂടി. സ്പാനിഷ് പ്രതിരോധ മന്ത്രാലയവുമായി സൗദി പ്രതിരോധ മന്ത്രാലയം കരാറായി. മൂന്ന് പുതിയ ‘മൾട്ടി-മിഷൻ കോർവെറ്റ് അവാൻറോ 2200’ കപ്പലുകൾ സൗദിക്കുവേണ്ടി സ്പെയിൻ നിർമിച്ചുനൽകും. ഇതിനായി തലസ്ഥാനമായ മാഡ്രിഡിൽ നടന്ന ചടങ്ങിൽ സ്പാനിഷ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. റോയൽ സൗദി നാവികസേനക്ക് വേണ്ടിയാണിത്. സൗദിയുടെ യുദ്ധക്കപ്പൽ വിപുലീകരണത്തിനുള്ള സരവാത് പദ്ധതിയുടെ ഭാഗമായാണിത്. അഞ്ച് യുദ്ധക്കപ്പലുകളുടെ നിർമാണവും നീറ്റിലിറക്കലും ചേർന്ന ആദ്യ ഘട്ടം പൂർത്തിയായ പദ്ധതിയുടെ വിപുലീകരണമായാണ്…