
ഒമാനിലെ രാജകീയ വാഹനങ്ങളുടെ അപൂർവ ശേഖരം കാണാൻ അവസരം ഒരുങ്ങുന്നു ; റോയൽ കാർസ് മ്യൂസിയം തുറക്കുന്നു
രാജകീയ വാഹനങ്ങളുടെ അപൂര്‍വ ശേഖരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാൻ വഴിയൊരുങ്ങുന്നു. റോയല്‍ കാര്‍സ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദിന്റെ കാര്‍മികത്വത്തില്‍ നടക്കും. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ശേഖരമായിരുന്ന മ്യൂസിയം സന്ദർശിക്കാൻ അവസരമൊരുങ്ങുന്നത്. വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്, സുല്‍ത്താന്‍ സൈദ് ബിന്‍ തൈമൂര്‍, സയ്യിദ് താരിക് എന്നിവരുടെ സ്വകാര്യ വാഹനങ്ങളും ഇവിടെ കാണാൻ കഴിയും. വര്‍ഷങ്ങളോളം ഏറെ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു പോന്നവയാണ് ഇവ. ക്ലാസിക് കാറുകള്‍,…