
ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു; പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾ നെഗറ്റീവ്
13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്സിന്റെ റൂട്ട്മാപ്പാണിത്. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്. അതേസമയം പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയിൽ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ…