
സുപ്രധാന തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്; ശബരിമലയിൽ ദർശന വഴി മാറ്റുന്ന കാര്യം പരിഗണനയിൽ
ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീർത്ഥാടകർ ക്യു കോപ്ലക്സിൽ കാത്ത് നിൽക്കാതെ നേരിട്ട് സോപാന ദർശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്. കൊടിമരത്തിൽ നിന്നും നേരിട്ട് സോപാനത്തിലേക്കുള്ള വഴി തീർത്ഥാകരെ കയറ്റിവിടാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസനോട് പറഞ്ഞു. നേരിട്ടുള്ള ദർശനം…