ഓപ്പണ്‍ എഐ ഫണ്ട് സമാഹരണത്തില്‍ നിന്ന് പിന്‍മാറി ആപ്പിള്‍; ഓപ്പണ്‍ എഐയിൽ ആപ്പിൾ നിക്ഷേപിക്കില്ല

ഓപ്പണ്‍ എഐയില്‍ നിക്ഷേപത്തിനില്ലെന്ന് അറിയിച്ച് ആപ്പിള്‍. 650 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ എഐയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്‍മാറിയതായി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്ത്. ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ആപ്പിളുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ ആ​ഗോള ടെക് ഭീമൻമാരും ഓപ്പണ്‍ എഐയുമായി ചര്‍ച്ചയിലാണ്. ഇതിനകം 1300 കോടി ഡോളര്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് 100 കോടി ഡോളര്‍ കൂടി…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്: തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ; ആദ്യ റൗണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി…

Read More

ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ…

Read More