‘റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്’; അനന്ത്- രാധിക പ്രീ വെഡ്ഡിംഗിനെക്കുറിച്ച് സാറ
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ജാംനഗറിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച് നടി സാറ അലിഖാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭക്ഷണത്തിനൊപ്പം സ്വർണവും വിളമ്പിയെന്നാണ് സാറ തമാശയ്ക്ക് പറഞ്ഞത്. ‘അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്. ഞങ്ങൾ സ്വർണം കഴിച്ചു. ഞാൻ സത്യമാണ് പറയുന്നത്. കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു’, തമാശയായി സാറ പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി ഇക്കാര്യം പറഞ്ഞത്. അനന്ത് അംബാനിയുടെ…