
ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു; ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു. തിരക്കുകൾക്കിടയിലും തനിക്കു സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സ്‌കൂട്ടറും ഹെലികോപ്‍ടറും കാറും കാൽനടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കി. ജനസാഗരത്തിനു നടുവിലൂടെ അവസാന യാത്രയും അദ്ദേഹം ചിരിച്ചു കൊണ്ട് പൂർത്തിയാക്കുമെന്നും റോഷി അഗസ്റ്റിൻ ഫെസ്ബുക്കിലൂടെ അനുസ്‌മരിച്ചു. ഫെസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ”സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും… ഇടുക്കിയില്‍ ഒരു പൊതുയോഗത്തിന് എത്തിയതാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ ആരാധ്യനായ…