ഷിരൂരിൽ നിർണായക കണ്ടെത്തൽ; ലോറിയില്‍ കെട്ടിയ കയർ കിട്ടി; അർജുൻ ഓടിച്ച ലോറിയുടേതെന്ന് മനാഫ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. ഇന്നത്തെ തെരച്ചിലിൽ മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചു. ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ…

Read More

തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ; ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം

തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ സംഭവിച്ചത് ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. 19–ാം ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ഇതേതുടർന്ന്, എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധിക‍ൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെ ഗേറ്റ് തകരാറിലായതിനാല്‍ ഇപ്പോൾ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ഗേറ്റുകൾ എല്ലാം തുറന്നെങ്കിലും വെള്ളപൊക്കമോ നാശമോ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പോലെ സുർക്കി മിശ്രിതം ഉപയോഗിച്ചാണ്…

Read More

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിലാണ് സംഭവം. ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ഇളയ സഹോദരന് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലാണ് ആദിൽ കളിച്ചുകൊണ്ടിരുന്നത്. മറ്റ് കുട്ടികൾക്കൊപ്പം ഊഞ്ഞാലിൽ ആടുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര സ്റ്റേഷനിലെ എസ്ഐ ചുട്ടൻ ലാൽ പറഞ്ഞു.  പൊലീസ് സ്ഥലത്തെത്തി ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്…

Read More