വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു

വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. വിവിധ സർക്കാർ വകുപ്പുകളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ കെണിയിൽ കുരുങ്ങരുതെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ പണം തട്ടിയെടുക്കുന്നതിനും, മറ്റു രീതിയിലുള്ള ദുരുപയോഗത്തിനുമായി വ്യക്തികളുടെ സ്വകാര്യ, ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഇവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും, പരിചയമില്ലാത്ത…

Read More

ഫഹുദ് മേഖലയിലെ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. لمستخدمي الطريق الرابط بين منطقة فهود ودوار وادي العين (الربع الخالي) تكدُّس تجمعات رملية على جانبي الطريق بسبب الرياح النشطة، يرجى الانتباه.رافقتكم السلامة ..#شرطة_عمان_السلطانية pic.twitter.com/xF0oVCZNoj — شرطة عُمان السلطانية (@RoyalOmanPolice) March 27, 2024 ഫഹുദ് മേഖലയെ വാദി അൽ ഐൻ…

Read More

ഒമാനിൽ യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ആഹ്വാനം ചെയ്തു

യാത്രാ രേഖകളുടെ സാധുത പരിശോധിച്ച് ഉറപ്പ് വരുത്താൻ റോയൽ ഒമാൻ പോലീസ് രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തു. അവധിക്കാല യാത്രകൾക്ക് മുന്നോടിയായാണ് ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. യാത്രാ രേഖകളുടെ കാലാവധി, സാധുത എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്താൻ പോലീസ് ഈ അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക അവധിദിനങ്ങൾ ആരംഭിക്കുന്നതിനും, യാത്ര പുറപ്പെടുന്നതിനും മുൻപായി ഐ ഡി കാർഡുകൾ, പാസ്സ്പോർട്ട്, റെസിഡൻസി പെർമിറ്റുകൾ മറ്റു രേഖകൾ എന്നിവയുടെ സാധുത പുതുക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ്…

Read More

പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി

റമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക സമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ROP-യുടെ കീഴിലുള്ള സേവനകേന്ദ്രങ്ങൾ ഉൾപ്പടെയുള്ളവ, റമദാൻ മാസത്തിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് തന്നെ പ്രവർത്തിക്കുമെന്നും ROP കൂട്ടിച്ചേർത്തു. ساعات…

Read More

ഒമാനിൽ നവംബർ 21, 25 തീയതികളിൽ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി പോലീസ്

2023 നവംബർ 21, 25 തീയതികളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 21, നവംബർ 25 എന്നീ ദിവസങ്ങളിൽ റോഡിൽ ഏറ്റവും തിരക്ക് അനുഭവപ്പെടാനിടയുള്ള സമയങ്ങളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് പോലീസ് അറിയിച്ചു. تفاديًا لحدوث اختناقات مرورية.. يمنع مرور الشاحنات على الطُّرق الموضحة في المنشور المرفق.. فعلى…

Read More