ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്; ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് എൻഡിപിഎസ് ആക്ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പോലീസ് നിർദ്ദേശം ലഭിച്ചു. ലഹരിപാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് ലഹരി…

Read More

ജസ്നയെ ആറ് വർഷം മുമ്പ് അതേ ലോഡ്ജിൽ വച്ച് കണ്ടിരുന്നു; മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടിയെ കണ്ടിരുന്നതായി ലോ​ഡ്ജിലെ മുൻ ജീവനക്കാരി. മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി ആണ് ജീവനക്കാരി വെളിപ്പെടുത്തിയത്. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. എന്‍റെ ഫോട്ടോയോ പേരോ വരരുത് എന്ന് ആവശ്യപ്പെട്ടാണ് മുൻ ജീവനക്കാരി സംസാരിച്ചത് . ‘പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്….

Read More

കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം

‘വാർ റൂം’ വസതി ഒഴിയാൻ കോൺഗ്രസിന് കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ്‌ ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ്‌ ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ്ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി. അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ്…

Read More

ഡൽഹി ഐഐടി ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

ഐഐടിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ആയുഷ് ആഷ്നയെയാണ് (20) ശനിയാഴ്ച രാത്രി ക്യാംപസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. വിദ്യാർഥിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആയുഷിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ കോട്ടയിൽ പതിനേഴുകാരൻ ആത്മഹത്യ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ സംഭവം. രണ്ടു മാസം മുൻപാണ് ഉത്തർപ്രദേശുകാരനായ വിദ്യാർഥി എൻട്രൻസ് പരിശീലനത്തിനായി കോട്ടയിലെത്തിയത്. 

Read More

ആതിര കേസ്: അരുണെത്തിയത് മാസ്ക് വെച്ച്, കൈയ്യിൽ മദ്യക്കുപ്പി; നിർണായകമായത് ഐഡി കാർഡ്

കോട്ടയം കടുത്തുരുത്തി സ്വദേശിയായ ആതിര സൈബർ ആക്രമണത്തിന് പിന്നാലെ ജീവനൊടുക്കിയ കേസിലെ പ്രതി അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ആതിര മരിച്ചതിന് പിറ്റേ ദിവസം മെയ് രണ്ടിനാണ് ‘രാകേഷ് കുമാർ പെരിന്തൽമണ്ണ’ എന്ന പേരിൽ അരുൺ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുക്കാനെത്തിയതെന്ന് ഹോട്ടൽ ജീവനക്കാരൻ വിശദീകരിച്ചു. മാസ്ക് വെച്ചാണ് അരുൺ എത്തിയിരുന്നത്. മുഴുവൻ സമയവും തനിച്ചായിരുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യിൽ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണിൽ…

Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയില്‍

കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഥുനിനെ കതിരൂര്‍ പൊലീസ് കാപ്പ ചുമത്തി ചൊവ്വാഴ്ചയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവു പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള…

Read More