പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം; 6 മരണം; 78 പേർക്ക് പരിക്ക്

പെറുവിൽ ഷോപ്പിങ് മാളിന്‍റെ മേൽക്കൂര തകർന്ന് വൻ ദുരന്തം. ആറ് പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കളിസ്ഥലത്തിന് മുകളിലേക്കാണ് മേൽക്കൂര വീണത്. അപകട കാരണം വ്യക്തമല്ല. ലാ ലിബർറ്റാഡ് മേഖലയിലെ റിയൽ പ്ലാസ ട്രുജില്ലോ ഷോപ്പിംഗ് മാളിലെ ഫുഡ് കോർട്ടിന്‍റെ ഇരുമ്പ് മേൽക്കൂരയാണ് നിലംപൊത്തിയത്. നിരവധി പേർ ആ സമയത്ത് മാളിലുണ്ടായിരുന്നു. അഞ്ച് പേർ സ്ഥലത്തും ആറാമത്തെയാൾ ആശുപത്രിയിലും മരിച്ചുവെന്ന് പ്രതിരോധ മന്ത്രി വാൾട്ടർ അസ്റ്റുഡില്ലോ വാർത്താ…

Read More

വീടിന്‍റെ മേൽക്കൂര തകർന്ന് വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം

തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ – മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.  ഉടനെ അയൽവാസികൾ ഓടിവന്നു. കുട്ടിയെ അപ്പോൾത്തന്നെ നാഗപട്ടണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. 2004ലെ സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്….

Read More

ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്ന് വീണു: നാല് പേർക്ക് പരിക്കേറ്റു; അപകടത്തില്‍ നിരവധി കാറുകള്‍ തകർന്നു

ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകർന്നുവീണ് അപകടം. അപകടത്തില്‍ നിരവധി കാറുകള്‍ തകർന്നു. നാല് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. പുലർച്ചെ മുതല്‍ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ ഇടനെ 300ഓളം അഗ്നിശമന സേനായൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ മഴയെത്തി. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ…

Read More