
അന്നത്തെ സംഭവം പറഞ്ഞ് ഷൈൻ ചിരിച്ചപ്പോൾ ദേഷ്യപ്പെട്ടു, അന്നുണ്ടായതുപോലുള്ള അനുഭവങ്ങൾ പിന്നീട് ഗുണകരമായി; റോണി ഡേവിഡ്
നടൻ റോണി ഡേവിഡിനെ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പ്രേക്ഷകർക്ക് അറിയാം. എന്നാൽ റോണിയിലെ തിരക്കഥാകൃത്തിനെ മലയാളികൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത് കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിനുശേഷമാണ്. ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് തുടക്കം. സിനിമയ്ക്ക് പിറകെ നടക്കുന്നത് കണ്ട് എറണാകുളത്തുള്ള ഒരു കൂട്ടം ആളുകൾ തനിക്ക് മുഴുവട്ടാണെന്നാണ് പറയാറുണ്ടെന്ന് റോണി തന്നെ പറഞ്ഞിട്ടുണ്ട്. ഡോക്ടർ ജോലി ഉപേക്ഷിച്ചിട്ടാണ് ചെറിയ കഥാപാത്രങ്ങളിൽ അഭിനയിക്കാൻ തുടക്കത്തിൽ നടൻ പോയിരുന്നത്. സിനിമയിലെത്തിയശേഷം നിരവധി തവണ ഒഴിവാക്കപ്പെടൽ അടക്കമുള്ള അനുഭവങ്ങൾ റോണിക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ…