‘ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ല; ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഞാനാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിആർ7 നിലപാട് വ്യക്തമാക്കിയത്. ”ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്”-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം…

Read More

ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക; 2003-ന് ശേഷം ആദ്യമായി ബാലണ്‍ദ്യോറിൽ ഇടം പിടിക്കാതെ മെസ്സിയും റൊണാള്‍ഡോയും

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക. 2003-ന് ശേഷം ഇതാദ്യമായാണ് ഇരുവരില്‍ ഒരാള്‍ പോലും ബാലണ്‍ദ്യോറിന്റെ പ്രാഥമിക പട്ടികയില്‍ ഇടംനേടാതിരിക്കുന്നത്. റൊണാള്‍ഡോയും മെസ്സിയും യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടിട്ട് ഒരു വര്‍ഷത്തിലേറെയായി. റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനു വേണ്ടിയും മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്കുവേണ്ടിയുമാണ് ഇപ്പോള്‍ കളിക്കുന്നത്. 2023-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു. താരത്തിന്റെ എട്ടാം ബാലണ്‍ദ്യോര്‍ നേട്ടമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍…

Read More

ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല, മെസിയും കൂട്ടരും ഇന്ന് ഇറങ്ങും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതാണ് കാരണമെന്ന് അൽനാസർ കോച്ച് ലൂയി കാസ്ട്രോ അറിയിച്ചു. മെസിയും സുവാരസും കളിക്കുന്ന അമേരിക്കൻ ക്ലബ്ബ് ഇന്റർ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അൽ നസറിനെ നേരിടും. വ്യാഴാഴ്ച രാത്രി 11.30 നാണ് മത്സരം. മെസിയും ക്രിസ്റ്റിയാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ലാസ്റ്റ് ഡാൻസ് എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്….

Read More