
1,800 വര്‍ഷം പഴക്കമുള്ള റോമന്‍ ഭരണി; കൗതുകമായി ലാറ്റിന്‍ കവിത!
ലോകപ്രശസ്തരായ എഴുത്തുകാരുടെ രചനാശകലങ്ങള്‍, ഹൈക്കുകള്‍, കവിതകള്‍, തത്വചിന്താപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രസന്റേഷന്‍ കടകളിലും പുസ്തകശാലകളിലുമെല്ലാം ഇക്കാലത്തു സുലഭമാണ്. വിശേഷാവസരങ്ങളില്‍ ഇതെല്ലാം വാങ്ങുകയും പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കുകയും ചെയ്യുന്നവരും ധാരാളമാണ്. എന്നാല്‍, 1,800 വര്‍ഷം പഴക്കമുള്ള റോമന്‍ ഭരണി ഗവേഷകര്‍ക്കിടയില്‍ കൗതുകമായി. പുരാതന റോമന്‍ കവി വിര്‍ജിലിന്റെ കവിത ആലേഖനം ചെയ്ത ഒരു ഭരണിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ലോകകവിതയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന കവിയാണ് ലാറ്റിന്‍ ഭാഷയില്‍ കവിത എഴുതിയിരുന്ന…