
തൊട്ടതെല്ലാം പൊന്നാക്കിയ ‘പൊന്ന്’ അമ്മ; കിരീടത്തില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ
മലയാളികളുടെ അമ്മ സങ്കല്‍പ്പത്തില്‍ ആദ്യം തെളിയുന്ന മുഖം കവിയൂര്‍ പൊന്നമ്മയുടേതാണ്. ബ്ലാക്ക് വൈറ്റ് സിനിമകളില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ നിരവധി വേഷങ്ങള്‍ കെട്ടിയാടിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകമനസില്‍ എന്നും മായാതെനില്‍ക്കും. അമ്മ വേഷങ്ങളില്‍ ഉമ്മറത്തു കത്തിച്ചുവച്ച നിലവിളക്കു പോലെയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മലയാളികളന്നൊടങ്കം പറയും. ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ച പൊന്നമ്മ ഗായികയായിട്ടാണ് കലാരംഗത്തേക്കു ചുവടുവയ്ക്കുന്നത്. പിന്നീട് നടിയായും അവര്‍ തന്റെ കഴിവുതെളിയിച്ചു. സത്യന്‍, പ്രേംനസീര്‍, ജയന്‍, മധു, സോമന്‍, ബാലചന്ദ്രമേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി…