
വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ലോകകപ്പാണ് മുന്നിൽ; രോഹിത് ശർമ
വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ലോകകപ്പാണ് മുന്നില്‍ കാണുന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിതിന്റെ ശ്രദ്ധേയ പ്രതികരണം. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്ന ലക്ഷ്യവും നായകന്‍ പങ്കിട്ടു. ‘വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ശരിക്കും ആലോചിച്ചിട്ടില്ല. ജീവിതം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു പറയാന്‍ സാധിക്കുന്നതല്ലല്ലോ. ഇപ്പോഴും എനിക്ക് നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് തുടരുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് എന്താകും എന്നു…