ഐപിഎൽ; രോഹിത് മുംബൈ വിട്ടേക്കും, ഡുപ്ലേസിയെ കൈവിടാൻ ആർസിബി

ഐപിഎല്ലിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. രോഹിത്തിനെ ടീമിരൽ നിന്ന് ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാത്രമല്ല, അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള ഒരു ചർച്ചയ്ക്കിടെ 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വിഡിയോയും ചോർന്നിരുന്നു. വരുന്ന സീസണിൽ രോഹിത് ശർമ മറ്റേതെങ്കിലും ക്ലബ്ബിന്റെ ഭാ​ഗമാകാനാണ് സാധ്യത. ലേലത്തിൽ വന്നാൽ രോഹിത് ശർമയ്ക്കു…

Read More

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ശര്‍മ ടോപ് 5ൽ; 2021നുശേഷം ഇതാദ്യം; വിരാട് കോലി ആറാമത്

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ട് മുമ്പാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ് പുറത്തു വന്നത്. പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന രോഹിത് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ താരങ്ങളില്‍ ഒന്നാമനായി. 2021നുശേഷം ആദ്യമായാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ആദ്യ അഞ്ചിലെത്തുന്നത്.അതേസമയം, രോഹിത്തിന് പുറമെ വിരാട് കോലിയും യശസ്വി ജയ്സ്വാളും റാങ്കിംഗില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി ആറാമതും ഏഴാമതുമെത്തി. റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു കൂട്ടര്‍…

Read More

‘ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കില്ല’; ശ്രീലങ്കയ്ക്ക് എതിരായ തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല.സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. പരമ്പര നഷ്ടപ്പെടുന്നത് ലോകാവസാനമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ താരങ്ങളും സ്ഥിരതയോടെയാണ് കളിക്കുന്നത്. തോല്‍വി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരാജയത്തില്‍…

Read More

ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം കോലിയും രോഹിതും തുടരും; ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ ശേഷം ഗൗതം ഗംഭീര്‍ നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനമാണ് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നടന്നത്. ടീമിനെക്കുറിച്ചും സെലക്ഷന്‍ പ്രക്രിയയെക്കുറിച്ചും ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ചുമെല്ലാം നിലനിന്നിരുന്ന പല ഊഹാപോഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ടി20 ലോകകപ്പോടെ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ച വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെപ്പറ്റിയുള്ള സൂചനകളും അദ്ദേഹം നല്‍കി. ഇരുവരും ഏകദിനത്തിലും ടെസ്റ്റിലും ഫിറ്റ്‌നസുള്ളിടത്തോളം കാലം തുടരുമെന്നാണ് ഗംഭീറിന്റെ നിലപാട്. രോഹിത് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിലുണ്ടാവുമെന്ന് നേരത്തേ ബി.സി.സി.ഐ….

Read More

ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയ്ക്ക് മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ ; വെടിക്കെട്ട് ഇന്നിംഗ്സുമായി നായകൻ രോഹിത് ശർമ

ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 206 റണ്‍സ് വിജയലക്ഷ്യം. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തില്‍ 92 റൺസാണ് രോഹിത് നേടിയത്. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ന്…

Read More

ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More

ഐപിഎൽ ഫൈനലിനു മുമ്പേ ട്വന്‍റി20 ക്കായി ആദ്യ സംഘം കരീബിയന്‍ ദ്വീപുകളിലേക്ക്

ഐപിഎൽ 2024 സീസണിന്റെ ഫൈനൽ നടക്കുന്നതിന് മുമ്പ് തന്നെ ആദ്യ ബാച്ച് താരങ്ങള്‍ കരീബിയന്‍ ദ്വീപുകളിലേക്ക് ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണമെന്‍റിനായി പറക്കുമെന്ന് റിപ്പോർട്ട്. ‌ട്വന്‍റി20 ക്ക് ഇത്തവണ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് വേദിയാകുന്നത്. ജൂണില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന് രണ്ട് സംഘങ്ങളായി യാത്രതിരിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പദ്ധതിയിടുന്നത്. ഐപിഎല്‍ ഫൈനല്‍ നടക്കുന്നത് മെയ് 26നാണ്. ഐപിഎല്ലിൽ പ്ലേഓഫ് മത്സരങ്ങള്‍ കളിക്കാത്ത ടീമുകളിലെ താരങ്ങളടങ്ങുന്ന ആദ്യ സംഘമായിരിക്കും മെയ് 24ാം തീയതി ലോകകപ്പിനായി…

Read More

ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ താരങ്ങൾ; ടീം മാനേജ്മെന്‍റിനെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയാണ് പുറത്തവരുന്നത്. ടീം അംഗങ്ങളോടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശ സമീപനത്തിനെതിരെ സീനിയര്‍ താരങ്ങള്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം മാനേജ്മെന്‍റിനോട് പരാതിപ്പെട്ടിരിക്കുകയായണെന്നാണ് ടീമിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത്. പരാതിപ്പെട്ടവരിൽ രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നീ സീനിയർ താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. ടീമിനെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടതെന്നും ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള പരാതികളും…

Read More

രോഹിത് ശർമ ട്വന്റി20 ക്യാപ്റ്റനായാൽ ഇന്ത്യക്ക് മുന്നേറാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി മുൻ കൊൽക്കത്ത ഡയറക്ടർ

രോഹിത് ശർമയെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യ. രോഹിത് ശർമയെ ക്യാപ്റ്റനായാൽ ഇന്ത്യക്ക് മുന്നോട്ടുപോകാൻ തടസ്സമാകുമെന്നാണ് ജോയ് ഭട്ടാചാര്യ പറഞ്ഞത്. ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ ട്വന്റി20 ലോകകപ്പിൽ രോഹിത് ശര്‍മ കളിക്കുമെന്നു വ്യക്തമായിരുന്നു. രോഹിത് ശർമ ക്യാപ്റ്റനായാൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനു തടസ്സമാകും, എന്ന് ജോയ് ഭട്ടാചാര്യ ഒരു സ്പോർട്സ് മാധ്യമത്തോടാണ് പറഞ്ഞത്. രോഹിത് ശർമയെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം നല്ലൊരു…

Read More

‘സഞ്ജു സാംസൺ, രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ’; പുകഴ്ത്തി ഹർഭജൻ സിങ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. എട്ട് മത്സരത്തിൽ ഏഴും വിജയിച്ച് 14 പോയിന്റുമായി രാജസ്ഥാൻ റോയൽസാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഒൻപത് വിക്കറ്റുകളുടെ ആധികാരിക വിജയം സ്വന്തമാക്കിയാണ് സഞ്ജുവും സംഘവും സ്വപ്ന സമാനമായ മുന്നേറ്റം തുടരുന്നത്. രാജസ്ഥാന്റെ വിജയക്കുതിപ്പിൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി മികവിന് വലിയ പങ്കാണുള്ളത്. പ്ലേയറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ലോകോത്തര താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് സഞ്ജു…

Read More