ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ ; രഞ്ജിയിൽ കളിച്ചത് ബിസിസിഐ കരാറിൽ നിന്ന് പുറത്താവാതിരിക്കാൻ എന്ന് വിമർശനം

സുനില്‍ ഗവാസ്കറുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐക്ക് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും വിമര്‍ശനം കടുപ്പിച്ച് മുന്‍ ഇന്ത്യൻ നായകന്‍. രോഹിത് ശര്‍മ രഞ്ജി ട്രോഫിയില്‍ കളിച്ചത് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്ന് ഗവാസ്കര്‍ സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തില്‍ തുറന്നടിച്ചു. ജമ്മു കശ്മീരിനെതിരായ രഞ്ജി മത്സരത്തില്‍ രോഹിത്തും ശ്രേയസും കളിച്ചെങ്കിലും ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ ഇവര്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയാറായത് പൂര്‍ണ മനസോടെയാണോ അതോ…

Read More

ചാംമ്പ്യൻസ് ട്രോഫി ; ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനായി രോഹിത് ശർമ പാക്കിസ്ഥാനിലേക്കില്ല

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ പാകിസ്ഥാനിലേക്ക് പോകില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ പാകിസ്ഥാനിലേക്കില്ലെന്ന ബിസിസിഐ നിലപാടിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയില്‍ നടത്താന്‍ തീരുമാനമായത്. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനായും രോഹിത്തിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് മുന്നോടിയായി നടത്തുന്ന ക്യാപ്റ്റന്‍മാരുടെ പതിവ് ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനും രോഹിത്തിനെ അയക്കേണ്ടെന്നാണ് ബിസിസിഐ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന് കൂടി പങ്കെടുക്കാനായി…

Read More

ഓസ്ട്രേലിയയിലെ ടെസ്റ്റ് തോൽവി ബിസിസിഐ വിലയിരുത്തും ; ഗൗതം ഗംഭീര്‍ , രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവർ യോഗത്തിൽ പങ്കെടുക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി വിലയിരുത്താന്‍ ബിസിസിഐ. ഇന്ത്യൻ താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷമാകും കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉള്‍പ്പെടുത്തി വിശകലന യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര തോല്‍വിയുടെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനോ രോഹിത് ശര്‍മക്കോ സ്ഥാനമാറ്റമുണ്ടാവില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് നിരയുടെ പരാജയത്തിന് കോച്ചിനെ പുറത്താക്കാനാവില്ലെന്നായിരുന്നു ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്….

Read More

മോശം ഫോം ; സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ല. സിഡ്നി ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പിന്മാറി. മോശം ഫോമിനെ തുടർന്നാണ് തീരുമാനം. ഇക്കാര്യം അദ്ദേഹം സിലക്ടർമാരെ അറിയിച്ചു. ജസ്പ്രീത് ബുംറ ടീമിനെ നയിക്കും.ശുഭ്മാൻ ഗിൽ രോഹിത്തിന് പകരം ടീമിൽ എത്തും. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. രോഹിത് ഇന്ത്യയെ നയിച്ച…

Read More

ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനം; രോഹിത് ശർമ കളം വിടുന്നോ , വിരമിച്ചേക്കുമെന്ന് സൂചനകൾ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനം തുടരുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരമ്പരയില്‍ ഇതുവരെ രോഹിത് ആകെ നേടിയിരിക്കുന്നത് വെറും 31 റണ്‍സാണ്. ഒരു ഇന്നിങ്‌സില്‍ പോലും ടീം ഇന്ത്യക്ക് മിനിമം പിന്തുണ നല്‍കാന്‍പോലും താരത്തിന്റെ പ്രകടനം കൊണ്ട് കഴിഞ്ഞിട്ടില്ല. കുടുംബ സംബന്ധമായ കാരണങ്ങളാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. ജസ്പ്രീത് ബുംറ നയിച്ച ടീമിനെ രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് നിയന്ത്രിച്ചു തുടങ്ങിയത്. എന്നാല്‍ തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു…

Read More

ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; നായകൻ രോഹിത് ശര്‍മയും, വിരാട് കോലിയും ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം ഔട്ട്

ബംഗളൂരുവിൽ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നിരാശ. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് റണ്‍സ് എടുത്ത രോഹിത് ശര്‍മയെ സൗത്തിയാണ് പുറത്താക്കിയത്. കോഹ് ലിയും സര്‍ഫറാസും റണ്‍സ് പൂജ്യം റൺസിനാണ് ഔട്ടായത്. 23.5 ഓവർ പിന്നിടുമ്പോൾ 6 വിക്കറ്റാണ് ഇന്ത്യക്ക് നഷടമായത്. ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കോഹ് ലിയുടെ…

Read More

പരിക്ക് ഭേദമാകാതെ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് രോഹിത് ശര്‍മ

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. ഏകദിന ലോകകപ്പിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല താരം. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും ഷമി വ്യക്തമാക്കിയിരുന്നു. അതുപോലെ ഈ വര്‍ഷാവസാനം ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്നും ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിയില്‍ താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകും. ആദ്യ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. ഇപ്പോള്‍ ഷമിയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്…

Read More

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ബുമ്ര വൈസ് ക്യാപ്റ്റൻ

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ പരിക്കിൽ നിന്ന് മോചിതനാവാത്തതിനെ തുടർന്ന് ഷമിയെ ഒഴിവാക്കി. പരമ്പരയിൽ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ബുമ്രയ്ക്കു പുറമേ, മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് 15 അംഗ ടീമിലെ പേസർമാർ. ഋഷഭ് പന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറെൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിസർവ് താരങ്ങളായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തി….

Read More

ടി20 ലോകകപ്പ് ഫൈനലിന്റെ ഗതിമാറ്റി പന്തിന്റെ തന്ത്രം; വെളിപ്പെടുത്തലുമായി രോഹിത് ശർമ

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ടി 20 ലോകകപ്പ് ഫൈനല്‍ സമ്മാനിച്ചത്. വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും, സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമെല്ലാം കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തളയ്ക്കാൻ ഇന്ത്യയെ സാഹായിച്ച ഘടകങ്ങളായിരുന്നു. എന്നാൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ച മറ്റൊരാളുണ്ടെന്ന വെളിപ്പെടുത്തലുമായി രം​ഗതെത്തിയിരിക്കുകയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ. ഫൈനൽ മത്സരത്തിന്റെ ​ഗതി മാറ്റിയത് ഋഷഭ് പന്തിന്റെ തന്ത്രമാണെന്ന് രോഹിത് ശര്‍മ പറയുന്നു. മത്സരത്തിന്റെ ഒരുഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് എടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാമായിരുന്നു….

Read More

ടെസ്റ്റ് പരമ്പര തിരിച്ച് പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം

ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. 45 പന്തില്‍ 51 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 29 റണ്‍സ് നേടി വിരാട് കോഹ് ലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (5 പന്തിൽ 4) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ…

Read More