കർണാടകത്തിൽ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര്; രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് രൂപ

കർണാടകത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് മുറുകുന്നു. ഏറ്റവുമൊടുവിൽ രോഹിണി സിന്ദൂരിയുടെ ചില സ്വകാര്യ ചിത്രങ്ങളാണ് ഡി.രൂപ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് രോഹിണി സിന്ദൂരി അയച്ചുനൽകിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങൾ രൂപ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സർവീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങൾ അയച്ചുനൽകുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം. അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ്…

Read More