
മെസ്സിയുടെ പാസുകള്‍ പോലും ഓരോ കലാസൃഷ്ടികളാണ് – റോജര്‍ ഫെഡറര്‍
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു ആമുഖവും വേണ്ടാത്ത താരമാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോക കായിക രംഗത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്ന്. ടൈം മാഗസിനിന്റെ 2023-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ഈ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൈം മാഗസിനില്‍ തന്നെയാണ് ഫെഡററുടെ കുറിപ്പ്. ‘ലയണല്‍ മെസ്സിയുടെ ഗോള്‍ സ്‌കോറിങ് റെക്കോഡുകളും ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും ഇവിടെ…